കോട്ടയം: ജനപ്രിയ നോവലിസ്റ്റായ സുധാകര്‍ മംഗളോദയം (സുധാകര്‍ പി നായര്‍ 72) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകിട്ട് ആറിന് കോട്ടയത്താണ് അന്തരിച്ചത്.
മലയാളത്തിലെ ആഴ്ച്ചപ്പതിപ്പുകളിലെ ഹിറ്റ് നോവലുകളുടെ രചയിതാവാണ് വൈക്കം വെള്ളൂര്‍ സ്വദേശിയായ സുധാകര്‍ .
വസന്തസേന, ഹംസതടാകം, വേനല്‍വീട്, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, പാദസ്വരം, ഓപ്പോള്, താമര തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍.
പി പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥാരചയിതവാണ് സുധാകര്‍. വസന്തസേന എന്ന സിനിമയുടെ കഥയും നന്ദിനി ഓപ്പോള് എന്ന സിനിമയ്ക്ക് സംഭാഷണവും രചിച്ചിട്ടുണ്ട്. ഞാന്‍ ഏകനാണ് എന്ന സിനിമയുടെ തിരക്കഥയും അദ്ദേഹത്തിന്റേതാണ്.
സുധാകര്‍ മംഗളോദയത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. സാഹിത്യ ആസ്വാദനത്തിന്റെ തലത്തിലേക്ക് വലിയൊരു വിഭാഗം ആളുകളെ ഉയര്‍ത്തിയെടുക്കുന്നതിന് അദ്ദേഹത്തിന്റെ രചനകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.