scorecardresearch
Latest News

എസ്.ഹരീഷിന് വയലാർ അവാർഡ്

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്കാരം

എസ്.ഹരീഷിന് വയലാർ അവാർഡ്

തിരുവനന്തപുരം: 46-ാമത് വയലാർ അവാർഡ് പ്രഖ്യാപിച്ചു. ഈ വർഷത്തെ വയലാർ രാമവർമ്മ സ്മാരക സാഹിത്യ പുരസ്കാരം നോവലിസ്റ്റ് എസ്.ഹരീഷിനാണ്. ‘മീശ എന്ന നോവലാണ് ഹരീഷിനെ അവാർഡിന് അർഹനാക്കിയത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്.

കേരളത്തിലെ ഏറ്റവും വില മതിക്കപ്പെടുന്ന അവാർഡ് ആണ് വയലാർ അവാർഡ്. വയലാർ രാമവർമ്മയെപോലെ ജനങ്ങൾ നെഞ്ചിലേറ്റിയ മറ്റൊരു എഴുത്തുകാരനില്ല. അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് കിട്ടിയതിൽ വളരെ സന്തോഷമെന്ന് എസ്.ഹരീഷ് പ്രതികരിച്ചു.

സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമൻകുട്ടി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകീട്ട് 5.30 ന്തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽവച്ച് അവാർഡ്ദാന ചടങ്ങ് നടക്കും.

2021ലെ വയലാര്‍ രാമവർമ സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ ബെന്യാമിനായിരുന്നു ലഭിച്ചത്. ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന നോവലായിരുന്നു പുരസ്‌കാരം നേടിക്കൊടുത്തത്.

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം നൽകുന്നത്. 1976ലാണ് ട്രസ്റ്റ് രൂപീകൃതമായത്. 1977 മുതല്‍ മുടക്കം വരാതെ എല്ലാ വര്‍ഷവും വയലാര്‍ അവാര്‍ഡ് നൽകി വരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Novelist s hareesh got vayalar award for meesha novel