പോ​ണ്ടി​ച്ചേ​രി: പോ​ണ്ടി​ച്ചേ​രി വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ ത​ട്ടി​പ്പി​ൽ ന​ടി അ​മ​ല​പോ​ളി​ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. ഒ​രാഴ്ച​ക്കു​ള്ളി​ൽ രേ​ഖ​ക​ളു​മാ​യി നേ​രി​ട്ടെ​ത്താ​ൻ നി​ർ​ദേ​ശം. അമല പോളിന്‍റെ കാറിന്‍റെ റജിസ്‌ട്രേഷന്‍ വ്യാജമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

ഓഗസ്‌റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. ചെന്നൈയിൽ നിന്ന് വാങ്ങിയ കാർ പിന്നീട് പോണ്ടിച്ചേരിയിൽ റജിസ്‌റ്റർ ചെയ്തു. കേരളത്തിൽ കാർ റജിസ്‌റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു.

പോണ്ടിച്ചേരിയിൽ നികുതി കുറവായതിനാൽ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തിൽ നൽകേണ്ടി വന്നത്. പോണ്ടിച്ചേരിയിൽ വാഹനം റജിസ്‌റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, നടിക്ക് നേരിട്ട് അറിയാത്ത എൻജിനീയറിങ് വിദ്യാർഥിയുടെ മേൽവിലാസത്തിലാണ് പോണ്ടിച്ചേരിയിൽ കാർ റജിസ്‌റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

കൊ​ടു​വ​ള്ളി​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ക​യ​റി​യ മി​നി​കൂ​പ്പ​റി​ന്‍റെ ഉ​ട​മ കാ​രാ​ട്ട് ഫൈ​സ​ലി​നും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഏ​ഴു ദി​വ​സ​ത്തി​നകം രേ​ഖ​ക​ളു​മാ​യി എ​ത്താ​നാ​ണ് നി​ർ​ദേ​ശം. പ​ത്ത് ല​ക്ഷ​ത്തോ​ളം നി​കു​തി വെ​ട്ടി​ച്ചാ​ണ് മി​നി​കൂ​പ്പ​ർ പോ​ണ്ടി​ച്ചേ​രി​യി​ൽ വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ