മലപ്പുറം: ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിക്ക് 1,71,038 വോട്ടിന്റെ ജയം.കുഞ്ഞാലിക്കുട്ടിക്ക് 5,15,325 വോട്ടുകളാണ് ലഭിച്ചത്. സി പി എമ്മിന്റെ എം ബി ഫൈസലിന് 3,44,287 വോട്ടുകൾ ലഭിച്ചു. ബി ജെ പിയുടെ എൻ. ശ്രീപ്രകാശിന് 65,662 വോട്ടുകൾ ലഭിച്ചു. 4098 വോട്ട് നേടിയ നോട്ട മൂന്ന് മുന്നണി സ്ഥാനാർഥികളും കഴിഞ്ഞാൽ നാലാം സ്ഥാനത്തെത്തി.

ഇത്തവണ നോട്ടയ്ക്കു വേണ്ടിയും മലപ്പുറത്ത് ക്യാംപെയിൻ നടന്നിരുന്നു.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ കുഞ്ഞാലിക്കുട്ടിക്കും ഫൈസലിനും നേടാനായി.
എന്നാല്‍ 2014ൽ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമെത്താൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല. അതിനേക്കാൾ 23,701 വോട്ടിന്റെ കുറവാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലുണ്ടായിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ