Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

വനംവകുപ്പല്ല, രാജമലയിൽ ജീപ്പില്‍ നിന്ന് വീണ കുട്ടിയെ രക്ഷിച്ചത് ഓട്ടോ ഡ്രൈവര്‍

പ്രേത ഭയം മൂലം കുട്ടിയെ വാച്ചര്‍മാര്‍ രക്ഷിച്ചില്ല. വനംവകുപ്പിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

forest department officialsവനം വകുപ്പ് ഉദ്യോഗസ്ഥർ, baby who fell from jeep ജീപ്പിൽ നിന്ന് വീണ കുട്ടി, autorickshaw driver, ഓട്ടോറിക്ഷ ഡ്രൈവർ, iemalayalam, ഐഇ മലയാളം

ഇടുക്കി: രാജമലയില്‍ ജീപ്പില്‍ നിന്ന് തെറിച്ച് വീണ കുട്ടിയെ രക്ഷിച്ചത് കനകരാജ് എന്ന ഓട്ടോറിക്ഷ ഡ്രൈവര്‍. വനംവകുപ്പ് വാച്ചര്‍മാര്‍ രക്ഷിച്ചു എന്നായിരുന്നു വാദം. പ്രേത ഭയം മൂലം കുട്ടിയെ വാച്ചര്‍മാര്‍ രക്ഷിച്ചില്ല. വനംവകുപ്പിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍ കനകരാജ് പോലീസില്‍ മൊഴി നല്‍കി.

സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്. പഴനിയില്‍ നിന്നും കമ്പിളിക്കണ്ടത്തിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പില്‍ നിന്നാണ് കുഞ്ഞ് തെറിച്ച് റോഡില്‍ വീണത്. രാജമല ചെക്ക് പോസ്റ്റിന് അടുത്ത് വെച്ചായിരുന്നു കുഞ്ഞ് തെറിച്ചുവീണത്. തെറിച്ചുവീണതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട വനപാലകരാണ് പുറത്തുവിട്ടിരുന്നത്. 50 കിലോമീറ്റർ ദുരം പിന്നിട്ട ശേഷമാണ് കുഞ്ഞ് ജീപ്പിലില്ലെന്ന വിവരം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായി കുട്ടിയെ കൈകാര്യം ചെയ്തതിനായിരുന്നു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Not the forest officials but the autorickshaw driver who saved the child fell from the jeep

Next Story
രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമർശം അൽപ്പത്തരമെന്ന് പിണറായി വിജയൻpinarayi vijayan, cm, european tour, മുഖ്യമന്ത്രി പിണറായി വിജയൻ, യുറോപ്യൻ പര്യടനം, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com