scorecardresearch

മുസ്‌ലിങ്ങളെ കൊല്ലുന്നത് #എന്‍റെ പേരിലല്ല ; കൊച്ചിയിലും തിരുവനന്തപുരത്തും പ്രതിഷേധം അരങ്ങേറി

മുസ്ലിംങ്ങള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമസംഭവങ്ങളാണ് പ്രതിഷേധത്തിലേക്ക് വഴിവെച്ചത്

മുസ്ലിംങ്ങള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമസംഭവങ്ങളാണ് പ്രതിഷേധത്തിലേക്ക് വഴിവെച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Not in my name

വര്‍ദ്ധിച്ചുവരുന്ന മുസ്ലീം കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് രാജ്യമൊട്ടാകെ പ്രതിഷേധം. മുസ്‌ലിങ്ങളെ കൊല്ലുന്നത് #എന്‍റെ പേരിലല്ല എന്ന പേരിലുള്ള പ്രതിഷേധം കൊച്ചിയിലും തിരുവനന്തപുരത്തും നടന്നു.

Advertisment

ജുനൈദ് എന്ന പതിനഞ്ചുകാരനെ ഹരിയാനയിൽ ട്രെയിനിൽ വച്ചു ക്രൂരമായി അടിച്ചുകൊന്നതാണ് പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ മുസ്‌ലിങ്ങൾക്കു നേരെ ആക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നാരോപിച്ചുകൊണ്ടാണ് പ്രതിഷേധം. കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആള്‍കൂട്ടഅനീതിയും ഇസ്ലാമോഫോബിയയുമാണ് പ്രതിഷേധത്തിലേക്ക് വഴിവെച്ചത്.

ബീഫിന്റെ പേരിലും അതിദേശീയതയുടെ പേരിലും അരങ്ങേറുന്ന ആക്രമണങ്ങൾക്ക്  ഭരണകൂട പിന്തുണ കൂടി ലഭിക്കുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപകമായി പ്രതിഷേധം വ്യാപകമാകുന്നത്.  രാഷ്ട്രീയപാർട്ടികളുടെ പിൻബലത്തിലല്ല പ്രതിഷേധം. യുവതലമുറയിൽപ്പെട്ടവരാണ് പ്രതിഷേധത്തിന്റെ മുൻനിരയിലുളളവർ.  അടിച്ചമർത്തപ്പെടുന്നവരോടുളള​ പുതതലമുറയുടെ ഐക്യപ്പെടലായി ഉയർന്നുവന്ന പ്രതിഷേധമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയൊട്ടാകെ അതിശക്തമായി പ്രചരിപ്പിക്കുന്ന അസഹിഷ്ണുതയ്ക്കെതിരായ പോരാട്ടമായി ഇതിനെ കാണുന്നവരുമുണ്ട്.

Advertisment

publive-image കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന്

publive-image കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ നിന്ന്

publive-image തിരുവനന്തപുരത്ത് നടന്ന പ്രതിഷേധം

തിരുവനന്തപുരത്ത് നടന്ന പ്രതിഷേധം

ഇനിയും ഇതേപേരില്‍ തുടര്‍പ്രതിഷേധങ്ങള്‍ ഉണ്ടാവും എന്നാണ് അറിയാന്‍ സാധിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കോടികള്‍ ഇല്ലാതെ ജനങ്ങള്‍ മുസ്ലീം കൊലപാതകങ്ങല്‍ക്കെതിരെ രാജ്യമൊട്ടാകെ ജനങ്ങള്‍ സംഘടിച്ചു എന്നത് കേന്ദ്രസര്‍ക്കാരിനേയും സംഘപരിവാറിനേയും പ്രതിരോധത്തിലാക്കുകയാണ്.

കൊച്ചിക്കും തിരുവനന്തപുരത്തിനു പുറമേ ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തര്‍, മുംബൈയിലെ കാര്‍ട്ടര്‍ റോഡ്‌, കൊല്‍ക്കത്തയിലെ മധുസൂധന്‍ മഞ്ച്, ബാംഗ്ലൂരിലെ ടൗണ്‍ ഹാള്‍, തിരുവനന്തപുരം സെക്രട്ടറിയേറ്റ്, എറണാകുളം ഹൈകോടതി ജംഗ്ഷന്‍, പാറ്റ്നയിലെ ഗാന്ധി മൈദാനം, ലഖ്നൗവിലെ ഹസ്രത്ഗഞ്ച് ഗാന്ധി പാര്‍ക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി.

Hindu Terrorism People Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: