scorecardresearch

Actress Attack Case: നിയമത്തിന്റെ മുൻപിൽ എല്ലാവരും തുല്യരല്ല; കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അതിജീവിത

ട്രയൽ കോടതിയിൽ തന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്

ട്രയൽ കോടതിയിൽ തന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്

author-image
WebDesk
New Update
Women Assault

Source: Freepik

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വിധിയിൽ പ്രതികരിച്ച് അതിജീവിത. നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നൽകിയതിന് നന്ദിയെന്നാണ് അതിജീവിത സോഷ്യൽ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. ട്രയൽ കോടതിയിൽ തന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ എണ്ണിയെണ്ണി പറയുന്നതാണ് അതിജീവിതയുടെ പോസ്റ്റ്.

Advertisment

Also Read:വൃത്തികെട്ട ഛർദ്ദിക്കാൻ തോന്നിക്കുന്ന റേപ്പ് കൾച്ചറിന്റെ മനുഷ്യരൂപം; അഖിൽ മാരാർക്കെതിരെ റിയാസ്

''എട്ടു വർഷം, ഒമ്പത് മാസം, 23 ദിവസങ്ങൾ. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു. പ്രതികളിൽ ആറു പേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു'' അതിജീവിത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.

Also Read:ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റങ്ങൾ പൂര്‍ണമായി തള്ളി കോടതി വിധി

 കേസിലെ ഒന്നാം പ്രതി തന്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നുവെന്ന് പറയുന്നത് ശുദ്ധമായ നുണയാണെന്നും അതിജീവിത പറയുന്നു. അയാൾ തന്റെ ഡ്രൈവറോ ജീവനക്കാരനോ തനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല. താൻ വർക്ക് ചെയ്ത സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിച്ച വ്യക്തിയായിരുന്നു. ക്രൈം നടക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് അയാളെ കണ്ടിട്ടുള്ളതെന്നും അതിജീവിത വ്യക്തമാക്കുന്നു.

Also Read:നടി ആക്രമിക്കപ്പെട്ട കേസ്; അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കമൽ

വിധി പലരേയും ഒരുപക്ഷെ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ തനിക്ക് അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായ നീക്കങ്ങൾ ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയിൽ മാറ്റം സംഭവിക്കുന്നുവെന്ന് പ്രോസിക്യൂഷനും മനസിലാക്കിയിരുന്നുവെന്നും നടി പറയുന്നു.

ACTRESS ATTACK CASE111
അതിജീവിതയുടെ പോസ്റ്റിൽ നിന്ന്

 ''നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധണുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്'' എന്നും അതിജീവിത പറയുന്നു.

Read More: നടിയെ ആക്രമിച്ച കേസ്; എല്ലാ പ്രതികൾക്കും 20 വർഷം തടവ്

actress case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: