scorecardresearch

'സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റ്'; നല്ല കേരളം കെട്ടിപ്പടുക്കുക ലക്ഷ്യമെന്ന് ധനമന്ത്രി

കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് അധികാരത്തിലിരിക്കുമ്പോൾ ചെയ്യാവുന്ന കാര്യമേ പറയൂ എന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു

കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് അധികാരത്തിലിരിക്കുമ്പോൾ ചെയ്യാവുന്ന കാര്യമേ പറയൂ എന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു

author-image
WebDesk
New Update
KN Balagopal

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഒരു സ്വപ്ന ബജറ്റ് ആയിരിക്കില്ലെന്നും പ്രായോഗികമായിരിക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരഞ്ഞെടുപ്പ് അടുക്കെ നടക്കുന്ന ബജറ്റുകൾക്ക് വിപരീതമായി ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ പറയുന്ന ബജറ്റല്ല അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന പ്രായോഗികമായ ബജറ്റായിരിക്കും അവതരിപ്പിക്കുക എന്ന് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കെ.എൻ ബാലഗോപാൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായകരമായവയായിരിക്കുമെന്നും എല്ലാ മേഖലയിലെയും ജനങ്ങൾക്കും പ്രയോജനം ലഭിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഏറ്റവും സാധാരണക്കാരായവർക്കും, തൊഴിലാളികൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങളെയും അഭിസംബോധന ചെയ്യുന്നതാകും ബജറ്റ്. കുടുതൽ തൊഴിലവസരം ഉണ്ടാകണം, നാട്ടിൽ തന്നെ കൂടുതൽ ആളുകൾ നിൽക്കണം, ലോകസഹാചര്യത്തിൽ കുറച്ചുകൂടി നമ്മൾ സ്വന്തം കാലിൻ നിൽക്കാൻ ഇനി ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Also Read: 'സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അനുകൂലം'; ജനപ്രിയമാകുമോ സംസ്ഥാന ബജറ്റ്?

തീരുവ യുദ്ധം, യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ തുടങ്ങിയവയെല്ലാം നടക്കുകയാണ്. വിദേശത്ത് നിരവധി ആളുകൾ പോകുന്നുണ്ട്. അതിനൊപ്പം നമ്മുടെ നാടിന്റെ സമ്പത് വ്യവസ്ഥ കൂടി മെച്ചെപ്പെടണം. കൂടുതൽ നല്ല കേരളം കെട്ടിപ്പടുക്കാൻ ശ്രമിക്കണം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കും വരുന്നതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് അധികാരത്തിലിരിക്കുമ്പോൾ ചെയ്യാവുന്ന കാര്യമേ പറയൂ എന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ സാധാരണ തിരഞ്ഞെടുപ്പ് അടുക്കെ നടക്കുന്ന ബജറ്റുകൾക്ക് വിപരീതമായി ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ പറയുന്ന ബജറ്റല്ല അവതരിപ്പിക്കുന്നത്. വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന പ്രായോഗികമായ ബജറ്റായിരിക്കും അവതരിപ്പിക്കുക. ഒരു സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റാണ് അവതരിപ്പിക്കുക. നല്ല വളർച്ചയുണ്ടാകുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

Read More: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

Budget Kerala Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: