/indian-express-malayalam/media/media_files/uploads/2017/07/Air-IndiaOut.jpg)
തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോർക്ക വെബ്സൈറ്റിൽ ഞായറാഴ്ച രജിസ്ട്രേഷൻ ആരംഭിച്ചു. നോര്‍ക്കറൂട്ട്‌സ് വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍. ഇതിനുള്ള ലിങ്ക് ഇന്ന് തന്നെ സജീവമാകുമെന്ന് നോര്‍ക്ക അറിയിച്ചു.
ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന വിദേശകാര്യമന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയായിക്കും കേന്ദ്രനടപടികള്‍. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തേതന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ ആദ്യ പടിയായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
Read More: കോവിഡിനെ തോൽപ്പിച്ച് ബോറിസ് ജോൺസൺ വീണ്ടും കർമമണ്ഡലത്തിലേക്ക്
രജിസ്‌ട്രേഷന് പ്രവാസികള്‍ തിരക്ക് കൂട്ടേണ്ടതില്ല. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാവില്ലെന്നും നോര്‍ക്ക അറിയിച്ചു. അടിയന്തര ചികിത്സ വേണ്ടവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണനയെന്നും നോര്‍ക്ക വ്യക്തമാക്കി. അതേസമയം പ്രവാസികളെ തിരികെയത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പ്രത്യേക വിമാനങ്ങളില്‍ മടക്കിക്കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്. അടുത്തമാസം മുതല്‍ മുന്‍ഗണനാക്രമത്തില്‍ പ്രവാസികളെ എത്തിക്കും. സന്ദര്‍ശക വീസയില്‍ പോയി വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരുടെ കണക്ക് വിദേശകാര്യമന്ത്രാലയം ശേഖരിച്ച് തുടങ്ങി.
പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടു വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കു കത്ത് അയച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ തയാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണു കത്തയച്ചത്. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേര്‍ന്നു.
നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us