/indian-express-malayalam/media/media_files/uploads/2019/03/Congress-Flag.jpg)
കണ്ണൂര്‍: എല്‍ഡിഎഫിന് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് വിമതന്‍ ഇത്തവണ യുഡിഎഫിനൊപ്പം നിന്നു. ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ആണ് എല്‍ഡിഎഫിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ച് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. രാഗേഷ് അടക്കം 28 പേരാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. 55 അംഗ കൗണ്‍സിലില്‍ ഒരു വോട്ട് വ്യത്യാസത്തിലാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.
55 അംഗ കൗണ്‍സിലില്‍ നേരത്തെ എല്‍ഡിഎഫിന് 28 പേരുടെ പിന്തുണയുണ്ടായിരുന്നു. യുഡിഎഫിന് 27 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കഴിഞ്ഞ ആഴ്ച മരിച്ചതോടെയാണ് കണ്ണൂരില്‍ പ്രതിസന്ധി രൂപപ്പെട്ടത്. അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത് 28 പേരുടെ പിന്തുണയാണെന്നിരിക്കെ 27 അംഗങ്ങളുള്ള യുഡിഎഫ്, വിമത കൗൺസിലർ പി.കെ.രാഗേഷിനെ ഒപ്പം നിർത്തുകയായിരുന്നു.
യുഡിഎഫ് വിമതനായി ജയിച്ച പി.കെ. രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കിയാണ് കഴിഞ്ഞ തവണ എൽഡിഎഫ് ഭരണം പിടിച്ചത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പി.കെ.രാഗേഷുമായുള്ള തർക്കം തീർത്താണ് അവിശ്വാസ പ്രമേയം പാസാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.