scorecardresearch

കണ്ണൂരില്‍ എല്‍ഡിഎഫിന് തിരിച്ചടി; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫിന് നേരത്തെ മേയർ സ്ഥാനം നഷ്ടപ്പെട്ടിരുന്നു

കണ്ണൂരില്‍ എല്‍ഡിഎഫിന് തിരിച്ചടി; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡപ്യൂട്ടി മേയര്‍ പി.കെ.രാകേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗണ്‍സിലിലാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍, അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത് എല്‍ഡിഎഫിലെ 26 അംഗങ്ങള്‍ മാത്രം. 28 അംഗങ്ങളുടെ പിന്തുണയായിരുന്നു അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയും വോട്ടെടുപ്പും യുഡിഎഫ് ഒറ്റക്കെട്ടായി ബഹിഷ്‌കരിച്ചു.

Read Also: എല്‍ഡിഎഫിന് തിരിച്ചടി: കണ്ണൂരില്‍ മേയര്‍ സ്ഥാനം നഷ്ടം, യുഡിഎഫ് അവിശ്വാസം

നേരത്തെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എല്‍ഡിഎഫ് മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം ഡപ്യൂട്ടി മേയര്‍ പി.കെ.രാകേഷ് കൂറുമാറി പിന്തുണച്ചതോടെ യുഡിഎഫ് പാസാക്കിയെടുത്തു. മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. സുമാ ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഡപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ട സാഹചര്യത്തില്‍ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും യുഡിഎഫിന് തന്നെയായിരിക്കും മേല്‍ക്കൈ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Non confidence motion against udf by ldf kannu corporation