Latest News

നോക്കുകൂലി: എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാനാണു ഡിജിപിയുടെ നിർദേശം

Nokku kooli, DGP, Nokku Kooli DGP's direction, Nokku Kooli Police case, Nokku Kooli High Court, Nokku Koooli Pinarayi Vijayan, Nokku Kooli CITU, Nokku Kooli INTUC, Nokku Kooli AITUC, Nokku Kooli BMS, Nokku Kooli Kerala, Kerala news, Latest news, Malayalam news, News in Malayalam, Indian Express Malayalam, IE Malayalam
ഫൊട്ടോ: സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.

മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദശമുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം.

നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് 2018 മേയ് ഒന്നു മുതലാണ് നോക്കുകൂലി നിരോധിച്ചത്. ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടും നടപ്പാകാത്തതിൽ ഹൈക്കോടതി പലതവണ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചിരുന്നു. നോക്കുകൂലി നിരോധിച്ചിട്ടും നടപ്പായിട്ടില്ലെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് എന്തുകൊണ്ട് നടപ്പാവുന്നില്ലെന്ന് വ്യക്തമാക്കി വിശദീകരണം നല്‍കാന്‍ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

Also Read: ഹലാലിന്റെ അര്‍ത്ഥം നല്ല ഭക്ഷണം എന്ന് മാത്രം; ചേരിതിരിവ് ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

നോക്കുകൂലി അവസാനിപ്പിക്കുന്നതിന് ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു. നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികളില്‍ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി..

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ മറ്റു നിയമ ലംഘനങ്ങള്‍ക്കു പുറമെ പിടിച്ചുപറിക്ക് കേസെടുക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ് മേധാവിക്കു കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. സര്‍ക്കുലര്‍ ബന്ധപ്പെട്ട അധികൃതര്‍ക്കും യൂണിയനുകള്‍ക്കും അയയ്ക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nokkukooli dgp directs police to register fir and conduct inquiry

The moderation of comments is automated and not cleared manually by malayalam.indianexpress.com