തി​രു​വ​ന​ന്ത​പു​രം: സി​പി​എം-സി​പി​ഐ ത​ർ​ക്ക​ത്തി​ൽ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. എ​ൽ​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും ആ​രു വി​ചാ​രി​ച്ചാ​ലും എ​ൽ​ഡി​എ​ഫി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു. വി​ദേ​ശ​സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ കാ​നം, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ഇടതുമുന്നണി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എൽഡിഎഫിന്റെ തീരുമാനമാണ് സർക്കാർ നടപ്പാക്കിയത്. മന്ത്രിസഭായോഗം സിപിഐ ബഹിഷ്‌കരിച്ചിട്ടില്ല. സിപിഐ മന്ത്രിമാർ പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത്. ബഹിഷ്‌കരിച്ചു,​ മാറി നിന്നു എന്നൊക്കെ പറയുന്നതിന്റെ അർത്ഥം വേറെയാണെന്നും കാനം പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിയുടെ പേരിൽ സിപിഐയിൽ ഭിന്നതയില്ല. കെ.ഇ.ഇസ്‌മയിലിന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാനില്ല. ആരെയും ശത്രുവായി കാണുന്നില്ലെന്നും കാനം പറഞ്ഞു.

മുന്നണി മര്യാദ എന്താണെന്ന് ചർച്ച ചെയ്യണമെന്നും ഒറ്റയ്ക്ക് നിന്നാൽ എന്താവുമെന്ന് എല്ലാവർക്കും അറിയാമെന്നും ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനക്ക് മറുപടിയായി കാനം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ