കണ്ണൂര്‍: ജോലി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹോദരന് തക്കതായ ശിക്ഷ നല്‍കണമെന്നും കഴിഞ്ഞ 30 വര്‍ഷമായി സഹോദരനുമായി യാതൊരു ബന്ധവുമില്ലെന്നും പി.ശശി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന് പി.സതീശനെ അറസ്റ്റ് ചെയ്തത്.
30 വര്‍ഷമായി കുടുംബവുമായി ബന്ധമില്ലാതെ ജീവിക്കുന്ന സതീശന് ചെയ്ത കുറ്റങ്ങളുടെ പേരില്‍ കുടുംബാംഗങ്ങളെ വേട്ടയാടാന്‍ ചിലര്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്നും പി.ശശി പറഞ്ഞു. അതേസമയം, കുടുംബാംഗങ്ങള്‍ക്ക് അപമാനം വരുത്തിവച്ച ഒട്ടേറെ നടപടികളുടെ പേരിലാണ് സഹോദരനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരു പറഞ്ഞു തട്ടിപ്പു നടത്തിയെന്ന കേസിലാണ് സതീശനെ കഴിഞ്ഞ ദിവസം കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.