scorecardresearch

സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് രൂക്ഷമായതിനെ തുടർന്നാണ് സംസ്ഥാനത്തും വൈദ്യുതി പ്രതിസന്ധി ഉടലെടുത്തത്

കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് രൂക്ഷമായതിനെ തുടർന്നാണ് സംസ്ഥാനത്തും വൈദ്യുതി പ്രതിസന്ധി ഉടലെടുത്തത്

author-image
WebDesk
New Update
സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. കൂടുതൽ തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി ക്ഷാമം മറികടക്കുന്നത്. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി നേരത്തെ നടപടികൾ തുടങ്ങിയിരുന്നു. മേയിൽ 50 കോടിരൂപ അധികം ചെലവിട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതായി വൈദ്യുതി ബോർഡ് ചെയർമാൻ ബി.അശോക് അറിയിച്ചു.

Advertisment

യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതിയാണ് മേയ് 31 വരെ വാങ്ങുക. നല്ലളം ഡീസല്‍ നിലയത്തില്‍ നിന്നും 90 മെഗാവാട്ട് ലഭ്യമാക്കും. കായംകുളം നിലയവും പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. വൈകിട്ട് 6നും 11 നും ഇടയില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് രൂക്ഷമായതിനെ തുടർന്നാണ് സംസ്ഥാനത്തും വൈദ്യുതി പ്രതിസന്ധി ഉടലെടുത്തത്. കൽക്കരി ക്ഷാമത്തിൽ കേന്ദ്രപൂളിൽ നിന്നു ലഭിക്കുന്ന വൈദ്യുതിയിൽ കുറവു വന്നതിനെ തുടർന്നുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.

കഴിഞ്ഞ ആഴ്‌ചയിൽ, ഇന്ത്യയിലെ മൊത്തം വൈദ്യുതി ക്ഷാമം 623 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു. താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ശേഖരം കുറവായതിനാൽ ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ഈ മാസം വൈദ്യുതി മുടങ്ങി.

Advertisment

Read More: ഊർജ പ്രതിസന്ധി രൂക്ഷം; കൽക്കരി കടത്തുന്ന ട്രെയിനുകൾ വേഗത്തിലാക്കാൻ 657 യാത്രാ ട്രെയിൻ സർവീസുകൾ റദ്ദാക്കാൻ തീരുമാനം

Kseb

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: