തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനടി വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി. നിലവില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ സാഹചര്യമില്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. അതേസമയം, ഓഗസ്റ്റിന് ഒന്നിന് വീണ്ടും യോഗം ചേരുമെന്നും കെഎസ്ഇബി അറിയിച്ചു.

ഓഗസ്റ്റ് ഒന്നിന് ചേരുന്ന യോഗത്തില്‍ മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പുമടക്കമുള്ള കാര്യങ്ങള്‍ വിശദമായി തന്നെ വിലയിരുത്തുമെന്നും തുടര്‍ന്ന് തീരുമാനങ്ങളിലേക്ക് എത്തുമെന്നും കെഎസ്ഇബി അറിയിച്ചു. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന് പിന്നാലെയാണ് നിയന്ത്രണം വേണ്ടെന്ന തീരുമാനത്തില്‍ കെഎസ്ഇബി എത്തിയത്.

കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നുമുള്ള വൈദ്യുതിയുടെ കുറവ് മൂലം നിലവില്‍ ചിലയിടത്ത് വൈദ്യുതി നിയന്ത്രണമുണ്ട്. ഇപ്പോള്‍ അണക്കെട്ടുകളില്‍ 12 ശതമാനം ജലം മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം അവസാനം വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.