തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് ഒഴിവാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി വാങ്ങി പ്രശ്‌നം പരിഹരിക്കും. ഏതു സാഹചര്യത്തിലും പവർകട്ട് ഒഴിവാക്കണമെന്നാണ് സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും താൽപര്യമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു

ഇപ്പോൾ 70 ശതമാനം വൈദ്യുതി പുറത്തു നിന്നു വാങ്ങിയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ദീർഘകാലത്തേക്കും അല്ലാതെയുമുളള കരാറുകൾ വഴി പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി സഭയിൽ അറിയിച്ചു. കെ.വി.അബ്‌ദുൽഖാദർ എംഎൽഎയുടെ ചോദ്യത്തിന് സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ