കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് ക്വട്ടേഷനാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പൾസർ സുനി. നടിയോട് തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്നും സുനി പറഞ്ഞു. കോടതിയിൽ സുനിയെ പൊലീസ് ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

കേസിലെ മുഖ്യപ്രതിയായ സുനിയെയും കൂട്ടാളികളെയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി പ്രതികളെ എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 10 ദിവസം കസ്റ്റഡിയിൽ വിടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി എട്ടു ദിവസം മാത്രം അനുവദിക്കുകയായിരുന്നു.

അതേസമയം, പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നു നടത്താനും പൊലീസ് നീക്കമുണ്ട്. ആലുവ സബ് ജയിലിലാണോ കാക്കനാട് ജില്ല ജയിലിലാണോ തിരിച്ചറിയൽ പരേഡ് നടക്കുകയെന്ന് വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ