Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്‍റെയും ലോക്ക് ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും

CM Pinarayi Vijayan, Kerala Lockdown, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാള
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

തിരുവനന്തപുരം. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ രാവിലെ മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ എല്ലാം തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭക്ഷണം ആവശ്യമായ കുടുംബങ്ങള്‍ക്കും ആളുകള്‍ക്കും ഭക്ഷണം വീട്ടിലെത്തിച്ചു കൊടുക്കും. ഇതിന് ജനകീയ ഹോട്ടലുകള്‍‍ പലസ്ഥലത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ എത്രയാളുകള്‍ക്ക് ഭക്ഷണം ആവശ്യമുണ്ടെന്ന് കണക്കാക്കി കമ്മ്യൂണിറ്റി കിച്ചണുകള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആരംഭിക്കും. അതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയന്‍ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്‍റെയും ലോക്ക് ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരുമെന്നും മുഖ്യമന്ത്രി. കിറ്റുകള്‍ അടുത്ത ആഴ്ച കൊടുത്തു തുടങ്ങും. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും.

Also Read : അന്തര്‍ ജില്ലാ യാത്രകള്‍ക്ക് നിയന്ത്രണം, ബാങ്കുകള്‍ ഒന്നിടവിട്ട ദിവസം, പുറത്തു പോകുന്നവര്‍ പൊലിസില്‍ നിന്ന് പാസ് വാങ്ങണം

ഹോട്ടലുകളുടേയും തട്ടുകടകളുടേയും കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. തട്ടുകടകള്‍ ലോക്ക്ഡൗണ്‍ കാലത്ത് തുറക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഹോട്ടലുകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴര വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം. പാര്‍സല്‍ സര്‍വീസ് മാത്രമാണ് അനുവദനീയമായിട്ടുള്ളത്.

അതേസമയം അനാവശ്യകാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാം. പൊലീസില്‍ നിന്ന് പാസ് കൈപ്പറ്റണം എന്ന് മാത്രം. വളരെ അത്യാവശ്യ കാര്യമാണെങ്കില്‍ സ്വയം സത്യവാങ്മൂലം തയ്യാറാക്കി കരുതിയാല്‍ മതിയാകും. ആരെയും ബുദ്ധിമുട്ടിയ്ക്കാനല്ല ലോക്ക്ഡൗണ്‍ എന്നും മഹാമാരിയില്‍ നിന്ന് കരകയറാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: No one will have to starve in kerala during lockdown say pinarayi vijayan

Next Story
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
The moderation of comments is automated and not cleared manually by malayalam.indianexpress.com