scorecardresearch

ആരും ബിജെപിയിലേക്ക് പോകുന്നില്ല, ആളെ ചേര്‍ക്കുന്ന പണി സിപിഎം ഏറ്റെടുക്കേണ്ട: രമേശ് ചെന്നിത്തല

ബിജെപി പ്രാദേശിക നേതൃത്വം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായും താന്‍ അത് നിരസിച്ചതായും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു

ബിജെപി പ്രാദേശിക നേതൃത്വം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായും താന്‍ അത് നിരസിച്ചതായും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ആളെ പിടിക്കുന്ന ജോലി സിപിഎം ഏറ്റെടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സുധാകരന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചെന്നൈയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും കുറച്ച്കൂടി കാത്തിരിക്കാന്‍ ബിജെപി ദേശീയ നേതൃത്വം സുധാകരനോട് പറഞ്ഞതായാണ് മനസിലാക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചിരുന്നു.

'കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകികളെ പിടികൂടണമെന്നാവശ്യവുമായി സുധാകരന്റെ സത്യാഗ്രഹപന്തലില്‍ ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശനം നടത്തിയത് ബി.ജെ.പിയിലേക്കുള്ള ചുവട് മാറ്റത്തിന്റെ ഭാഗമായാണ്.' പി ജയരാജന്‍ പറഞ്ഞു.

എന്നാല്‍ തന്നെ ബിജെപി പ്രാദേശിക നേതൃത്വം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായും താന്‍ അത് നിരസിച്ചതായും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. ദേശീയ നേതാക്കള്‍ ഇത് സംബന്ധിച്ച് സംസാരിക്കുമെന്ന് പറഞ്ഞെങ്കിലും താന്‍ അത് നിരസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Bjp P Jayarajan Ramesh Chennithala K Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: