പത്തനംനിട്ട: അണക്കെട്ടുകൾ തുറന്നുവിട്ടതുമൂലം ആരും മരിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. അധികജലം മാത്രമാണ് ഒഴുക്കി വിട്ടത്. അണക്കെട്ടുകൾ തുറന്നുവിട്ടതിൽ ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

വെളളം ഇല്ലാത്തത് അല്ല വൈദ്യുതി നിയന്ത്രണത്തിന് കാരണം. പല വൈദ്യുതിനിലയങ്ങളിലും മണ്ണ് മൂടി ഉൽപ്പാദനം തടസ്സപ്പെട്ടു. ഇതും വൈദ്യുതി നിയന്ത്രണത്തിന് കാരണമായിട്ടുണ്ട്. 350-400 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനത്തിന് തടസ്സമുണ്ടായിട്ടുണ്ട്. കേന്ദ്രപൂളിൽനിന്നും വൈദ്യുതി ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. പ്രളയം മൂലം വൈദ്യുതി ബോർഡിന് 850 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മണി പറഞ്ഞു.

സംസ്ഥാനത്ത്​ വൈദ്യുതി നിയ​ന്ത്രണം വേണ്ടി വന്നേക്കുമെന്ന് ​മന്ത്രി എം.എം.മണി ഇന്നലെ പറഞ്ഞിരുന്നു. പ്രളയത്തെ തുടർന്ന്​ സംസ്ഥാനത്തെ ആറ്​ പവർ ഹൗസുകളുടെ പ്രവർത്തനം നിലച്ചതാണ് വൈദ്യുതി ഉൽപ്പാദനംകുറയാൻ കാരണം. പവർ ഹൗസുകളുടെ പ്രവർത്തനം നിലച്ചതോടെ വൈദ്യുതി ലഭ്യതയിൽ 350 മെഗാവാട്ടി​​​​​ന്റെ കുറവാണുണ്ടായത്. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി വിഹിതത്തിലും കുറവ്​ വന്നത് ബോർഡിന് തിരിച്ചടിയായി. ആകെ 750 മെഗാവാട്ടി​​​​​ന്റെ കുറവാണ്​ സംസ്ഥാനത്ത് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ പുറത്ത്​ നിന്ന്​ വൈദ്യുതി വാങ്ങി പ്രശ്​നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത്​ സാധ്യമാകുന്നില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നാണ് മന്ത്രി മുന്നറിയിപ്പ്​ നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.