ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ആർടിപിസിആർ പരിശോധനാ ഫലം വേണ്ട. ഇതു സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവ് ഇറക്കി. എന്നാൽ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും.
കോവിഡ് പശ്ചാത്തലത്തിൽ കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ യാത്രക്കാർക്കാണ് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കിയിരുന്നത്.
രണ്ട് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഇനി കോവിഡ് പരിശോധനാ ഫലം ആവശ്യമില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. അതേസമയം, രണ്ട് വാക്സിൻ സ്വീകരിച്ചതിന്റയൊ വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു.
Also Read: ‘പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്തുന്നു,’ ബിജെപിക്കെതിരെ മൻമോഹൻ സിങ്