Latest News

കോംഗോ പനി: ആശങ്ക വേണ്ട, ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി

യുഎഇയില്‍നിന്നെത്തിയ ഒരാള്‍ക്കാണ് കോംഗോ പനി ബാധിച്ചതായി സംശയിക്കുന്നത്. മലപ്പുറം സ്വദേശിയായ ഇയാള്‍ തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

kk shailaja, ie malayalam

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഒരാള്‍ക്ക് കോംഗോ പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. അതിര്‍ത്തികളിലും ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. രോഗി എത്തിയത് കന്യാകുമാരിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ്. രോഗി തൃശൂര്‍ ആശുപത്രിയില്‍ നിരീക്ഷണര്‍ത്തിലാണ്. മറ്റുള്ളവരിലേക്ക് പടരില്ല എന്നാണ് വിശ്വാസമെന്നും ശൈലജ പറഞ്ഞു.

യുഎഇയില്‍നിന്നെത്തിയ ഒരാള്‍ക്കാണ് കോംഗോ പനി ബാധിച്ചതായി സംശയിക്കുന്നത്. മലപ്പുറം സ്വദേശിയായ ഇയാള്‍ തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കോംഗോ പനിയാണോയെന്ന് സ്ഥിരീകരിക്കാനാവൂവെന്നും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ.സക്കീന ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: ഭയമല്ല, കരുതലാണ് വേണ്ടത്; കോംഗോ പനിയെ കുറിച്ച് അറിയേണ്ടതെല്ലാം

ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ (സിസിഎച്ച്എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സിസിഎച്ച്എഫ് എന്നാണ് രോഗകാരണമായ വൈറസ് അറിയപ്പെടുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. വായുവിലൂടെ ഈ രോഗം പകരില്ല. രോഗം ബാധിച്ചവരുടെ രക്തത്തില്‍ നിന്നും രക്താംശത്തില്‍ നിന്നുമാണ് പകരുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം രോഗം ബാധിച്ച 10 പേരില്‍ നാലു പേര്‍ മരണപ്പെടുന്നു. മനുഷ്യരെ ചെള്ള് കടിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനി ലക്ഷണം കണ്ടുതുടങ്ങും. കടുത്ത പനി, വയര്‍ വേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

Web Title: No need of panic says kk shailaja on congo fear

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com