കൊച്ചി: തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണമില്ലെന്ന് സിബിഐ കോടതി. തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ നൽകിയ ഹർജി കൊച്ചി സിബിഐ കോടതി തളളി. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താനാവില്ലെന്നും കുറ്റസമ്മത മൊഴിയും സിബിഐയുടെ കണ്ടെത്തലുകളും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനാൽ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹർജി തളളുകയാണെന്നും കോടതി അറിയിച്ചു.
Read More: ഫസൽ വധക്കേസ്: തന്റെ മൊഴി പൊലീസ് തല്ലി പറയിപ്പിച്ചതാണെന്ന് സുബീഷ്
ഫസലിന്റെ സഹോദരൻ അബ്ദുൾസത്താറാണു കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. ഫസലിനെ കൊലപ്പെടുത്തിയതു താനുൾപ്പെട്ട സംഘമാണെന്ന ആർഎസ്എസ് പ്രവർത്തകൻ സുബിഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ സുബീഷ് പൊലീസിനോടു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു.
Read More : ഫസല്‍ കൊല്ലപ്പെട്ടത് 10 വര്‍ഷം മുമ്പൊരു നോമ്പുകാലം; കാലം കാത്തുവെച്ച വെളിപ്പെടുത്തലും മറ്റൊരു നോമ്പുകാലത്ത്
എന്നാൽ, ഫസൽ വധക്കേസിൽ പ്രചരിക്കുന്ന കുറ്റസമ്മതമൊഴി പൊലീസ് മർദിച്ചു പറയിച്ചതാണെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ കെ.സുബീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.