/indian-express-malayalam/media/media_files/uploads/2017/11/Homeopathy.jpg)
കോഴിക്കോട്: നിപ്പയ്ക്ക് ഹോമിയോപതിയില്‍ മരുന്നില്ലെന്ന് സര്‍ക്കാര്‍. നിപ്പയുടെ രണ്ടാം ഘട്ടത്തെ കുറിച്ച് ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചു. ഹോമിയോപതിയില്‍ മരുന്നുണ്ടെന്ന് ഹോമിയോ ഡോക്ടര്‍മാര്‍ ഇതുവരേയും അറിയിച്ചിട്ടില്ലെന്നും അറിയിച്ചാല്‍ തന്നെ പരിശോധിച്ച ശേഷമേ ഉപയോഗിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
നിപ്പയ്‌ക്കെതിരെ ഹോമിയോപതിയില്‍ മരുന്നുണ്ടെന്ന് അവകാശപ്പെട്ട് ഹോമിയോ ഡോക്ടമാര്‍ രംഗത്തെത്തിയിരുന്നു. നിപ്പ ബാധിച്ചവരെ ചികിത്സിക്കാന്‍ അനുവദിക്കണെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് രംഗത്തെത്തിയത്. മാതൃഭൂമി ന്യൂസിനോടായിരുന്നു സെക്രട്ടറിയുടെ പ്രതികരണം.
നിപ്പയ്ക്ക് ഹോമിയോയില്‍ മരുന്നുള്ളതായി അറിയില്ലെന്നും മരുന്നിനെ കുറിച്ച് കേട്ടിട്ടു പോലുമില്ലെന്നും അഥവാ ഉണ്ടെങ്കില്‍ തന്നെ പരിശോധിച്ചതിന് ശേഷമേ നല്‍കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നിപ്പ വൈറസ് ബാധക്ക് കാരണമായത് ചങ്ങരോത്ത് പിടിച്ച പഴംതീനി വവ്വാലുകളല്ലെന്ന് പരിശോധനാഫലം വ്യക്തമാക്കിയിരുന്നു. ഭോപ്പാലിലെ ലാബില്‍ നിന്നുളള പരിശോധനാ ഫലമാണ് പുറത്തുവന്നത്. പഴംതീനി വവ്വാലുകളില്‍ നിന്ന് സ്വീകരിച്ച 13 സാംപിളുകളും നെഗറ്റീവാണ്. കൂടാതെ മരണം നടന്ന വീട്ടിലെ മുയലിന്റെ രക്തസാംപിളും ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഇതും നെഗറ്റീവാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.