കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ല: കേന്ദ്ര സർക്കാർ

നിയമത്തിൽ ലൗ ജിഹാദിന് വ്യാഖ്യാനങ്ങളില്ലെന്നും കേരളത്തിൽ നിലവിൽ രണ്ട് കേസുകൾ എൻഐഎ അന്വേഷിക്കുന്നുണ്ടെന്നും സഹമന്ത്രി പറഞ്ഞു.

love jihad,'ലൗ ജിഹാദ്', love jihad law, 'ലൗ ജിഹാദ്' നിയമം, up love jihad law, യുപി 'ലൗ ജിഹാദ്' നിയമം, up love jihad law cases, യുപി 'ലൗ ജിഹാദ്' നിയമം കേസുകൾ, up police, യുപി  പൊലീസ്, up love religious conversion prohibition law, religious conversion prohibition act, യുപി മതപരിവർത്തന നിരോധന നിയമം, 'up love religious conversion prohibition law cases, യുപി മതപരിവർത്തന നിരോധന നിയമം കേസുകൾ, news in malayalam, വാർത്തകൾ മലയാളത്തിൽ, malayalam news, മലയാളം വാർത്തകൾ, latest news, ലേറ്റസ്റ്റ് വാർത്തകൾ, latest malayalam news, ലേറ്റസ്റ്റ് മലയാളം വാർത്തകൾ, love jihad  news, 'ലൗ ജിഹാദ്' വാർത്തകൾ, love jihad  news in malayalam, 'ലൗ ജിഹാദ്' വാർത്തകൾ മലയാളത്തിൽindian express malayalam, ഇന്ത്യൻ എക്‌സ് മലയാളം, ie malayalam,  ഐഇ മലയാളം

ന്യൂഡൽഹി: കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭയിൽ ബെന്നി ബെഹന്നാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന സീറോ മലബാർ സഭയുടെ നിലപാടിലാണ് ബെന്നി ബെഹന്നാൻ എംപി ചോദ്യം ഉന്നയിച്ചത്. ക്രിസ്ത്യൻ പെൺകുട്ടികൾ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സര്‍ക്കാരിന്‍റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തിൽ ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് വിശദീകരണം.

Read More: ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് അനുരാഗ് കശ്യപ്; കാരണം ഇതാണ്

അതേസമയം ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന കാര്യം കേരള സംസ്ഥാന സർക്കാരും ഹൈക്കോടതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ രണ്ട് മത വിഭാഗക്കാർ തമ്മിൽ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാൽ എൻഐഐ അടക്കം അന്വേഷിച്ചിട്ടും ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും സഹമന്ത്രി വിശദീകരിച്ചു.

നിയമത്തിൽ ലൗ ജിഹാദിന് വ്യാഖ്യാനങ്ങളില്ലെന്നും കേരളത്തിൽ നിലവിൽ രണ്ട് കേസുകൾ എൻഐഎ അന്വേഷിക്കുന്നുണ്ടെന്നും സഹമന്ത്രി പറഞ്ഞു.

ലവ് ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ നിയമപരമായി നേരിടാന്‍ കഴിയില്ലെന്ന് മനസിലായിട്ടുള്ള കാര്യമാണെന്നായിരുന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് കഴിഞ്ഞ ദിവസം പറഞ്ഞത്. രാഷ്ട്രീയ രംഗത്തുള്ളവരുടെ നിലപാടുകൊണ്ടാണ് അതിനുള്ള വ്യവസ്ഥകള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ അനുഭവതലത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: No love jihad in kerala says ministry of home affairs

Next Story
Kerala News Live Updates: കൊറോണ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പഠനയാത്രകൾ വിലക്കി കലക്‌ടർNipah Virus, നിപ വൈറസ്, Ernakulam, എറണാകുളം, KK Shailaja, കെകെ ശൈലജ, samples, സാമ്പിളുകള്‍, health, ആരോഗ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express