/indian-express-malayalam/media/media_files/uploads/2020/05/lock-down1.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 21-ന് ഞായറാഴ്‌ച ലോക്ക്ഡൗണ്‍ ഒഴിവാക്കി. കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്‌ച സമ്പൂര്‍ണ ലോക്ക്ഡൗണാണ് നിലവിലുള്ളത്. എന്നാല്‍, ജൂണ്‍ 21-ന് വിവിധ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ അടക്കമുള്ള അനവധി പരീക്ഷകള്‍ നടക്കുന്നതിനാല്‍ അന്നേ ദിവസം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.
Read Also: കെ.സി.വേണുഗോപാൽ രാജ്യസഭയിലേക്ക്; തിരഞ്ഞെടുപ്പ് ഫലം പുറത്ത്
അതേസമയം, സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 115 കടക്കുന്നത് ഇതാദ്യമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, യു.എ.ഇ-14, സൗദി അറേബ്യ-10, ഒമാന്‍-3, റഷ്യ-2, ഖത്തര്‍-1, താജിക്കിസ്ഥാന്‍-1, കസാക്കിസ്ഥാന്‍-1) 45 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-16, ഡല്‍ഹി-9, തമിഴ്നാട്-8, കര്‍ണാടക-5, ആസാം-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, തെലുങ്കാന-1) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us