കൊ​ച്ചി: കൊച്ചി മെ​ട്രോ​ക്കു​ള്ളി​ലേ​ക്ക് മു​ക​ളി​ൽ​നി​ന്ന് വെ​ള്ളം ചോ​ർ​ന്ന​ത് നവമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ട്രെ​യി​നി​നു​ള്ളി​ലേ​ക്ക് വെ​ള്ളം വീ​ണ​ത്. മ​ഴ വെ​ള്ളം മെ​ട്രോ​ക്ക് ഉ​ള്ളി​ലേ​ക്ക് വീ​ണ​താ​ണെ​ന്നാ​ണ് ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വി​ചാ​രി​ച്ച​ത്. ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് മൊ​ബൈ​ലി​ലാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ് ചെ​യ്ത​ത്. കോ​ടി​ക​ൾ മു​ട​ക്കി അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കൊ​ച്ചി മെ​ട്രോ​യും ചോ​രു​ന്നു എ​ന്ന കു​റി​പ്പോ​ടെ ഫേ​സ്ബു​ക്കി​ലും വാ​ട്ട്സ് ആ​പ്പി​ലും ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം പ്ര​ച​രി​ച്ചു.

എന്നാൽ ചോർച്ചയുണ്ടായി എന്ന പ്രചാരണം തള്ളി കെഎംആർഎൽ രംഗത്തെത്തിയിരിക്കുകയാണ്. ട്രെയിനിൽ മഴയെ തുടർന്ന് ചോർച്ചയുണ്ടായിട്ടില്ലെന്നും എസി വെന്റിൽ നിന്നുമുണ്ടായ വെള്ളമാണിതെന്നും അധികൃതർ അറിയിച്ചു. എയർ കണ്ടീഷണറിനിന്നും പുറത്തേക്കു പോകേണ്ട വെള്ളം ചില സാങ്കേതിക പ്രശ്നം കാരണം തിരികെ വന്നതാണ് ചോർച്ചയെന്ന പേരിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഇതൊരു ചെറിയ പ്രശ്നമാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിർമാതാക്കളോട് പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെഎംആർഎൽ അറിയിച്ചു.

പുതിയ ട്രെയിനുകളിൽ ഈ പ്രശ്നം ആവർത്തിക്കാതിരിക്കാൻ എസി പൈപ് മാറ്റും. ചോർച്ചയുണ്ടായെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ട്രെയിനുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കെഎംആർഎൽ അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ