തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിയിലെ വിജയം ആഘോഷിക്കാൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്ക്കൂളുകളിൽ ഗ്രീൻപ്രോട്ടോകോളിന്രെ​ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. വിജയശതമാനം സംബന്ധിച്ചും , A+ നേടിയ കുട്ടികളുടെ ഫോട്ടോകളും മറ്റും ഫ്ലക്സ്സുകളിൽ അടിക്കേണ്ട എന്നാണ് ഉത്തരവ്. പകരം തുണികൾ​ ഉപയോഗിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്കാണ് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചത് . 95.98 ശതമാനം പേരാണ് വിജയിച്ചത്. 4,37,156 പേർ ഉന്നവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിഎച്ച്എസ്‌സി വിഭാഗത്തിൽ 98.83 ശതമാനം പേരും വിജയിച്ചു. 20,967 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയിട്ടുണ്ട്. 1,174 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൂറുശതമാനം വിജയം കൊയ്തു. 405 സർക്കാർ സ്കൂളുകളും 100 ശതമാനം വിജയം നേടിയിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷം 377 ആയിരുന്നു.വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. സിലബസ് പരിഷ്കരണത്തിന് ശേഷമുള്ള ആദ്യ എസ്എസ്എൽസി ഫലമാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ