Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

കോൺഗ്രസിൽ ജനാധിപത്യമില്ല, കേരളത്തിൽ പ്രസക്തി എൽഡിഎഫിന്: പി.സി.ചാക്കോ

കമ്മ്യൂണിസ്റ്റ് വിരുദ്ധനാവരുതെന്നാണ് തന്നെപ്പോലുള്ളവർ വിചാരിക്കുന്നതെന്നും എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാകാനുള്ള നിയോഗമാണ് തനിക്കുള്ളതെന്നും പി.സി.ചാക്കോ

കോട്ടയം: കോൺഗ്രസിൽ ജനാധിപത്യമില്ലെന്ന് പാർട്ടി വിട്ട് എൻസിപിയിൽ ചേർന്ന മുതിർന്ന നേതാവ് പി.സി.ചാക്കോ. പാരമ്പര്യം നഷ്ടപ്പെടുകയും ജനാധിപത്യം ഇല്ലാതാവുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോർ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“കോൺഗ്രസിനകത്ത് ആഭ്യന്തര ജനാധിപത്യം ഇല്ലാതെ വരുന്നു. കമ്മിറ്റികളിൽ ചർച്ചകൾ ഇല്ലാതെ വരുന്നു. വർക്കിങ് കമ്മറ്റി ഇല്ലാതെ വരുന്നു. അവിടെയാണ് ഞങ്ങളുടെ ദുഃഖം. എനിക്കെന്തെങ്കിലും സ്ഥാനം കിട്ടിയില്ല, എന്നെ ആരെങ്കിലും അവഗണിച്ചു എന്നുപറഞ്ഞ് ഞാൻ കരഞ്ഞിട്ടില്ല,” പി.സി.ചാക്കോ കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് കളിച്ച് പാർട്ടിയെ ഇല്ലാതാക്കിയെന്നും ഗ്രൂപ്പ് നേതാക്കൾക്ക് വേണ്ടപ്പെട്ടവരാണ് ഇത്തവണയും സ്ഥാനാർഥികളായതെന്നും അദ്ദേഹം വിമർശിച്ചു.

Read More: അമിത് ഷാ ഇന്ന് കേരളത്തിൽ; രാഹുൽ കോട്ടയത്ത്, യെച്ചൂരി നീലേശ്വരത്തും

“തിരഞ്ഞെടുപ്പ് കമ്മിറ്റി രണ്ട് തവണയേ കൂടിയിട്ടുള്ളൂ. അതിൽ, ഒരു പാനലുണ്ടാക്കി കമ്മിറ്റിയിൽ വയ്ക്കണം. ഏതൊക്കെ സ്ഥാനാർഥികൾക്ക് വിജയസാധ്യത ഉണ്ടെന്ന് ചർച്ച ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ അതുണ്ടായില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അവരുടെ സിൽബന്ധികളുടെ പട്ടികയുണ്ടാക്കി. ഞാൻ രാഹുൽ ഗാന്ധിയോട് ഇത് ശരിയല്ലെന്ന് പറഞ്ഞു. എന്നാൽ, ഇത് ചർച്ച ചെയ്യാൻ അദ്ദേഹവും സമയം കണ്ടെത്തിയില്ല,” പി.സി.ചാക്കോ കൂട്ടിച്ചേർത്തു.

“പാർട്ടി വിട്ടതിൽ ഖേദമില്ല. കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് കളിച്ച് പാർട്ടിയെ ഇല്ലാതാക്കി. ഗ്രൂപ്പ് നേതാക്കളുടെ വേണ്ടപ്പെട്ടവരാണ് ഇത്തവണയും സ്ഥാനാർഥികളായത്. ഇന്ത്യൽ ഏറ്റവും വലിയ ഭീഷണി ബിജെപിയാണ്. അവരെ നേരിടാൻ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം കൈകോർക്കണം. എന്നാൽ, കഴിഞ്ഞ ആറ് വർഷമായി രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നില്ലെന്ന ദുഃഖമാണ് ഞങ്ങളെ നയിച്ചിരുന്നത്,” പി.സി.ചാക്കോ പറഞ്ഞു.

കേരളത്തിൽ എൽഡിഎഫിനാണ് പ്രസക്തിയെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധനാവരുതെന്നാണ് തന്നെപ്പോലുള്ളവർ വിചാരിക്കുന്നതെന്നും പറഞ്ഞ പി.സി.ചാക്കോ എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള നിയോഗമാണ് തനിക്കുള്ളതെന്നും കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: No democracy in congress says pc chacko

Next Story
Kerala Lottery Sthree Sakthi SS 253 Result: സ്ത്രീശക്തി SS 253 ഭാഗ്യക്കുറിയുടെ ഫലം അറിയാംkerala lottery,കേരള ഭാഗ്യക്കുറി, kerala lottery result today, കേരള ഭാഗ്യക്കുറി ലോട്ടറി ഫലം, kerala lottery results, sthree sakthi lottery, സ്ത്രീശക്തി ഭാഗ്യക്കുറി, Sthree Sakthi SS 239, സ്ത്രീശക്തി SS 239, Sthree Sakthi SS 239 draw date, സ്ത്രീശക്തി SS 239 നറുക്കെടുപ്പ് തിയതി, akshaya lottery, akshaya lottery result, karunya lottery, karunya lottery result, nirmal lottery, nirmal lottery result, win win lottery, win win lottery result, bhagy mithra lottery, bhagy mithra lottery draw date, christmas new year bumper lottery, christmas new year bumper lottery draw date, christmas new year bumper lottery ticket price, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com