തിരുവനന്തപുരം: പണവും അധികാരവുമുള്ള ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കുറ്റവാളി രക്ഷപ്പെടുന്നതിനോ, നിരപരാധി ശിക്ഷിക്കപ്പെടുന്നതിനോ ഇടയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‍കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു അധികാര ശക്തിയേയും പോലീസ് ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
“അതീവ പ്രാധാന്യമുളള കേസുകളില്‍ പൊലീസ് മാധ്യമങ്ങളെ കാണരുത്. കേസിന്റെ വിശദീകരണം അധികാരപ്പെട്ടവര്‍ മാത്രം നല്‍കിയാല്‍ മതി വിവരങ്ങള്‍ പുറത്തു പോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ