/indian-express-malayalam/media/media_files/uploads/2023/10/Rajeev-Chandrasekhar.jpg)
കൊച്ചിയിൽ പത്രസമ്മേളനം നടത്തുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ | ഫൊട്ടോ: സ്ക്രീൻ ഗ്രാബ്
കൊച്ചി: തന്നെ വർഗീയവാദിയെന്ന് വിളിക്കാൻ കേരള മുഖ്യമന്ത്രിക്ക് എന്ത് ധാർമ്മികമായ അവകാശമാണുള്ളതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വർഗീയ വിഷം ചീറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക്, കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലൂടെ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
"താൻ വർഗീയ വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയിട്ടില്ല. സ്വന്തം പരാജയം മറയ്ക്കാനാണ് പിണറായി തന്നെ വർഗീയവാദി എന്ന് വിളിച്ചത്. കേരളത്തിൽ തീവ്രവാദം കൂടുമ്പോൾ സർക്കാർ അത് കണ്ടില്ലെന്ന് നടക്കുകയാണ്. തീവ്രവാദ ഗ്രൂപ്പുകളോട് പിണറായി സർക്കാരിന് മൃദുസമീപനമാണ്. വിധ്വംസക ശക്തികൾക്കെതിരെ പറയുന്നവരെ വർഗീയവാദികൾ എന്നാണ് പറയുന്നത്. ഹമാസ് നേതാവിനെ കേരളത്തിൽ ഒരു ചടങ്ങിൽ പങ്കെടുപ്പിച്ചതിനെയാണ് താൻ ചോദ്യം ചെയ്തത്. ഹമാസിനെ മാത്രമാണ് പരാമർശിച്ചത്.
ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങൾ സിപിഎം തള്ളിപ്പറയാത്തത് എന്ത് കൊണ്ടാണ്. അവരുടെ സംസ്ഥാന അധ്യക്ഷൻ സ്ഫോടനത്തെ പലസ്തീൻ വിഷയവുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചു. കോൺഗ്രസും ഇടതുപക്ഷവും തീവ്രവാദത്തെ പ്രീണിപ്പിക്കുകയാണ്. മുനീറും സ്വരാജും ഹമാസിനെ പിന്തുണച്ച് സംസാരിച്ചു. മുൻകാലത്ത് കോൺഗ്രസും ഇതേ പ്രീണന നയമാണ് പിന്തുടരുന്നത്.
സാമുദായിക പ്രീണനം തീവ്രവാദം വളർത്തുമെന്ന് ഓർക്കണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ കേരളം കൂടെ നിൽക്കണം. അന്വേഷണം സുതാര്യമാകണം. കളമശ്ശേരി സ്ഫോടനക്കേസിൽ മുൻവിധി വച്ച് പൊലീസ് അന്വേഷണം നടത്തരുത്," രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.