തിരുവനന്തപുരം: തിങ്കളാഴ്ചത്തെ ഹർത്താലിൽ മാറ്റമില്ലെന്ന് യുഡിഎഫും എൽഡിഎഫും. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ഒൻപതു മുതൽ മൂന്നുവരെയാണ് കോൺഗ്രസ് ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അന്നു രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താൽ നടത്തുമെന്ന് ഇടതുസംഘടനകളും അറിയിച്ചിട്ടുണ്ട്.

ഹർത്താലിൽനിന്നും കേരളത്തെ ഒഴിവാക്കിയിട്ടില്ലെന്നും പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ എം.എം.ഹസ്സൻ പറഞ്ഞു. വാഹനങ്ങൾ തടയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിട്ടുളളത്. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും ധർണകളും സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ഓഗസ്​റ്റ്​ മൂന്നു മുതൽ ഇതുവരെ പെട്രോളിന്​ ലിറ്ററിന്​ 3.04 രൂപയാണ്​ വർധനവുണ്ടായത്​. ഡീസലിന്​ ലിറ്ററിന്​ 3.68 രൂപയാണ്​ ഇതുവരെ വർധിച്ചത്​.

രാജ്യത്ത് ഇന്ധനവില വർധിക്കുന്നത് തടയാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് സിപിഎം, സിപിഐ (എംഎൽ), എസ്‌യുസിഐ (കമ്യൂണിസ്റ്റ്), ആർഎസ്പി തുടങ്ങിയ പാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യും രാ​ജ്യ​ത്തെ ക​ർ​ഷ​ക​ര​ട​ക്ക​മു​ള്ള ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​ട​ത്​ പാ​ർ​ട്ടി​ക​ൾ പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.