scorecardresearch

വട്ടിയൂര്‍ക്കാവിലും പാലായിലും ജയിച്ചില്ലേ? തൃക്കാക്കരയിലെ പഴയ കണക്ക് നോക്കേണ്ടെന്ന് കോടിയേരി

സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ ഇനിയും വ‍ര്‍ധിപ്പിക്കുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു

CPM, Lokayuktha Amendment, Kodiyeri Balakrishnan

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ പഴയ കണക്ക് നോക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ ആരെങ്കിലും ജയിക്കുമെന്ന് പറഞ്ഞിരുന്നോ? വോട്ടെണ്ണി നോക്കിയപ്പോള്‍ ഇടതുപക്ഷം ജയിച്ചില്ലേ? ഒരിക്കലും ജയിക്കാത്ത പാലായില്‍ ജയിച്ചില്ലേ?. വികസനം വേണമെന്നും പറയുന്നവരും വേണ്ടെന്നു പറയുന്നവരും തമ്മിലാണ് തൃക്കാക്കരയിൽ മത്സരം. വികസനം വേണമെന്ന് പറയുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുകതന്നെ ചെയ്യുമെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ ഇനിയും വ‍ര്‍ധിപ്പിക്കുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. വികസനം കുടിലുകളിലെത്തിച്ചത് പിണറായി സർക്കാരാണ്. റോഡും പാലവും മാത്രമല്ല, ക്ഷേമ പ്രവർത്തനങ്ങൾക്കും ക്ഷേമ പെൻഷനുകൾക്കും പിണറായി സര്‍ക്കാര്‍ ഊന്നൽ നൽകി. നടപ്പാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ പദ്ധതി നടപ്പാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ലേ? എന്നും കോടിയേരി ചോദിച്ചു.

കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന സൂചനയും കോടിയേരി നൽകി. പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സർക്കാരാണിതെന്നും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കോടിയേരി സൂചിപ്പിച്ചു. ഇടത് സര്‍ക്കാര്‍ കെ റെയിലിന് വേണ്ടി ഭൂമി നഷ്ടപെടുന്നവർക്കൊപ്പമാണ്. നഷ്ടപരിഹാരമായി ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ തുക നൽകണം എന്നാണെങ്കിൽ അതും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Read More: കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: No change in k rail silver line project says kodiyeri balakrishnan