ശബരിമല: സിനിമാ താരങ്ങളെ വച്ചുളള പരസ്യത്തിൽ നിന്ന് ദേവസ്വം ബോർഡ് പിന്മാറി

ശബരിമലയിലേക്ക് കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ കുറഞ്ഞത് വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടാക്കിയത്

Thanka Anki, thangayangi, തങ്ക അങ്കി, തങ്കയങ്കി, ഷോഷയാത്ര, ശബരിമല,sabarimala,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: ശബരിമലയിലേക്ക് തീർത്ഥാടകരെ ആകർഷിക്കാൻ ഇതര സംസ്ഥാനങ്ങളിലടക്കം വീഡിയോ പരസ്യം നൽകാനുളള തീരുമാനം ദേവസ്വം ബോർഡ് പിൻവലിച്ചു. പരസ്യമായ വിമർശനം പല കോണുകളിൽ നിന്നും ഉയർന്നതിനെ തുടർന്നാണ് തീരുമാനം.

സിനിമ താരങ്ങളെ ഉൾപ്പെടുത്തിയാണ് ശബരിമലയിൽ പരസ്യം ചെയ്യാൻ  ദേവസ്വം ബോർഡ്‌ തീരുമാനിച്ചിരുന്നത്. അതേസമയം ശബരിമലയിലേക്ക് ഭക്തരെ ആകർഷിക്കാൻ പത്രങ്ങളിൽ ദേവസ്വം ബോർഡ് പരസ്യം നൽകും. ശബരിമലയിലേക്ക് കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ കുറഞ്ഞത് വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടാക്കിയത്. ഇതാണ് പരസ്യം നൽകാമെന്ന തീരുമാനത്തിലേക്ക് ദേവസ്വം ബോർഡിനെ എത്തിച്ചത്.

ശബരിമലയ്ക്കെതിരായ കുപ്രചരണം അവസാനിപ്പിക്കാനാണ് പത്ര പരസ്യം. ഈ പരസ്യം വേണ്ട ഫലം കണ്ടില്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കാമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

Web Title: No celebrity ads to attract devotees to sabarimala travancore devaswom board

Next Story
പത്മപ്രഭാ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്pathmaprabha qward, പത്മപ്രഭ പുരസ്കാരം,kalpatta narayanan, കൽപ്പറ്റ നാരായണൻ, iemalayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com