കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ അപലപിച്ച് നടന്‍ നിവിന്‍ പോളിയും. വിശപ്പിന്‍റെ രുചിമറക്കാൻ മരണത്തിന്‍റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യൻ. സുഹൃത്തേ… ഒരേ ഒരു വാക്ക്…. മാപ്പ്. എന്നാണ് നിവിന്‍ പോളി തന്‍റെ ഫെയ്സ്ബുക് പേജില്‍ കുറിച്ചത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഹൃദയശൂന്യതയെന്ന് പറഞ്ഞാൽ അത് താരതമ്യേന കുറഞ്ഞുപോകും. കണ്ണിലും മനസ്സിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിൽ മനുഷ്യനെന്ന നിലയിൽ നാം ഓരോരുത്തരും ലജ്ജിച്ചു തല താഴ്ത്തേണ്ട അവസ്ഥയാണ്. വിശപ്പിന്‍റെ രുചിമറക്കാൻ മരണത്തിന്‍റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യൻ. സുഹൃത്തേ… ഒരേ ഒരു വാക്ക്…. മാപ്പ്.! എല്ലാത്തിനും…

അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു (27) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. മകന്‍ അനുഭവിച്ച വേദന കൊലപാതകികളും അനുഭവിക്കണമെന്ന് മധുവിന്‍റെ അമ്മ അല്ലി പറഞ്ഞു. നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസു ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ