scorecardresearch
Latest News

ആതിര പ്രസവിച്ചു; അച്ഛനെ കാണാനാകാതെ നിതിന്റെ പൊന്നുമോൾ

ആ മാലാഖയ്ക്ക് വേണ്ടി നിതിന്റെ നഷ്ടമെന്ന സങ്കട കടൽ ആതിര അതിജീവിക്കും. അമ്മയോളം ആത്‌മബലമുള്ള ആരും ലോകത്ത് ഇത് വരെ പിറന്നിട്ടില്ലല്ലോ

athira, ആതിര, Athira gave birth to a girl child, ആതിര പ്രസവിച്ചു, nithin, നിതിന്‍, vandebharat mission, വന്ദേഭാരത് ദൗത്യം, supreme court, സുപ്രീംകോടതി, iemalayalam, ഐഇമലയാളം

കോഴിക്കോട്: തന്നെ ദുബായിൽനിന്ന് നാട്ടിലെത്തിക്കാൻ സുപ്രീം കോടതി വരെ നീണ്ട പോരാട്ടത്തിന് ഒപ്പം നിന്ന ഭർത്താവ് നിതിൻ പോയതറിയാതെ ആതിര പെൺകുഞ്ഞിന് ജന്മം നൽകി. പാലക്കാട് എം എൽ എ ഷാഫി പറമ്പിൽ ആണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

“ആതിര പ്രസവിച്ചു. നമ്മുടെ നിതിന് ഒരു പൊന്നുമോൾ പിറന്നിരിക്കുന്നു. ആ മാലാഖയ്ക്ക് വേണ്ടി നിതിന്റെ നഷ്ടമെന്ന സങ്കട കടൽ ആതിര അതിജീവിക്കും. അമ്മയോളം ആത്‌മബലമുള്ള ആരും ലോകത്ത് ഇതുവരെ പിറന്നിട്ടില്ലല്ലോ,” ഷാഫി പറമ്പിൽ കുറിച്ചു.

നിതിന്റെ മരണ വിവരം ആതിരയെ ഇതുവരെ അറിയിച്ചിട്ടില്ല. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു നിതിന്റെ മരണം. ഒരു മാസം മുമ്പ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തില്‍ മേയ് ഏഴിന്‌ ആതിര നാട്ടിലെത്തിയിരുന്നു. നിതിന്‍ ഗള്‍ഫില്‍ തുടരുകയായിരുന്നു.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഗള്‍ഫില്‍ കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപത്തിയേഴുകാരിയായ ആതിര സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. വിമാന സർവീസ് വൈകിയാൽ തനിക്ക് പ്രസവത്തിനു നാട്ടിലെത്താൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഏഴുമാസം ഗർഭിണിയായ ആതിര സുപ്രീം കോടതിയെ സമീപിച്ചത്.

Read More: കുഞ്ഞിനെ കാണാതെ നിതിൻ പോയി; പ്രിയപ്പെട്ടവന്റെ വിയോഗം അറിയാതെ ആതിര

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നു നിതിനെന്ന് സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുബായിലെ ഒരു കമ്പനിയില്‍ മെക്കാനിക്കല്‍ എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിതിൻ. ജൂണ്‍ രണ്ടിനാണ് 28 വയസ് തികഞ്ഞത്.

മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയില്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍ നായരുടെയും ലതയുടെയും മകനാണ്. ദുബായിലെ ജീവകാരുണ്യ, സന്നദ്ധ പ്രവര്‍ത്തകനായ നിതിന്‍ ഇന്‍കാസ് യൂത്ത് വിങ്ങിന്റെയും സജീവ പ്രവര്‍ത്തകനാണ്. ബ്ലഡ് ഡൊണേഷന്‍ കേരള ദുബായ് വിങ്ങിന്റെയും കേരള എമര്‍ജന്‍സി ടീമിന്റെയും കോര്‍ഡിനേറ്ററാണ്.

Read in English: Unaware of husband’s death, Kerala woman, who fought for repatriation from UAE, gives birth to baby girl

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nithins wife athira gave birth to a girl child