രക്തധമനികള്‍ മുറിഞ്ഞു, മരണം രക്തം വാര്‍ന്ന്; നിതിനാമോളുടെ പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ട്

നിതിനാമോളെ കൊലപ്പെടുത്തിയ സഹപാഠി അഭിഷേക് ബൈജുവിനെ ഉച്ചയ്ക്ക് ശേഷം കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് ക്യാംപസില്‍ കൊല്ലപ്പെട്ട നിതിനാമോളുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതെന്ന് പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ട്. മുറിവ് വീതിയുള്ളതുമാണെന്നാണ് പ്രാഥമിക നിഗമനം. രക്തധമനികള്‍ മുറിഞ്ഞ് പോയിരുന്നു. രക്തം വാര്‍ന്നതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നിതിനാമോളെ കൊലപ്പെടുത്തിയ സഹപാഠി അഭിഷേക് ബൈജുവിനെ ഉച്ചയ്ക്ക് ശേഷം കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തുന്നതിനായി നേരത്തെ തന്നെ കൂത്താട്ടുകുളത്തുള്ള കടയില്‍ നിന്ന് ബ്ലേഡ് വാങ്ങിച്ചതായി അഭിഷേക് മൊഴി നല്‍കിയെന്നുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ബ്ലേഡ് വങ്ങിച്ച കടയിലടക്കം പൊലീസ് തെളിവെടുപ്പ് നടത്തും.

പോസ്റ്റ്‌മാര്‍ട്ടത്തിന് ശെഷം നിതിനാമോള്‍ താമസിച്ചിരുന്ന തലയോലപ്പറമ്പിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ബന്ധുവീട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു പാലായിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു പാലാ സെന്റ് തോമസ് കോളേജില്‍ കൊലപാതകം നടന്നത്. മൂന്നാം വര്‍ഷ ഫുഡ് ടെക്നോളജി പരീക്ഷയെഴുതാന്‍ എത്തിയതായിരുന്നു ഇരുവരും. പിന്നീട് ഇരുവരും തമ്മില്‍ കോളേജ് മൈതാനത്തിന്റെ സമീപത്ത് വച്ച് വഴക്കുണ്ടാവുകയും അഭിഷേക് നിതിനാമോളെ കൊലപ്പെടുത്തുകയുമായിരുന്നു.

Also Read: കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ലെന്നു പ്രിൻസിപ്പൽ; രക്ഷപ്പെടാന്‍ ശ്രമിക്കാതെ പ്രതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nithinamol died due to bleeding postmortem report

Next Story
അനധികൃത സ്വത്ത് സമ്പാദനം: സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ്KPCC, K Sudhakaran
The moderation of comments is automated and not cleared manually by malayalam.indianexpress.com