തിരുവനന്തപുരം : പ്രമുഖ വാഹന നിർമ്മാതാക്കളായ നിസാന്റെ ആദ്യത്തെ ആഗോള ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്ത് ടെക്‌നോപാർക്കിൽ തുടക്കം കുറിച്ചു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് ഡിജിറ്റൽ ഹബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു . ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ കേഞ്ചി ഹീരാമാത്സൂവും ചടങ്ങിൽ പങ്കെടുത്തു.

നിസാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആരംഭിക്കുന്ന ഐ ടി, സോഫ്റ്റ്‌വെയർ കേന്ദ്രങ്ങളിൽ ആദ്യത്തേതാണ് തിരുവനന്തപുരത്ത് തുടക്കം കുറിച്ചിരിക്കുന്നത്. നിസാന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഈ കേന്ദ്രങ്ങളായിരിക്കും നയിക്കുക. ലോകോത്തര സേവനം ഉപഭോക്താക്കൾക്ക് ഓട്ടോണോമസ് സാങ്കേതിക വിദ്യ, ഇലക്ട്രിക് കാർ, കണക്റ്റഡ് കാർ എന്നിവയിലൂടെ നൽകാൻ തിരുവനന്തപുരം കേന്ദ്രം നിസാനെ സഹായിക്കും.

നിസാൻ ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്തേക്ക് വന്നതോട് കൂടി കേരളത്തിന്റെ ഐ ടി വികസനത്തിൽ ഒരു പുതിയ യുഗം പിറന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു.

ടെക്‌നോളജി രംഗത്ത് നിക്ഷേപങ്ങൾ കൊണ്ട് വരുന്നതിന് ഇന്ത്യ ഗവൺമെന്റ് സ്വീകരിച്ച നടപടികളുടെ ഫലമാണ് നിസാൻ അവരുടെ ആദ്യത്തെ ഡിജിറ്റൽ ഹബ്ബിനായി ഇന്ത്യ തിരഞ്ഞെടുത്തത് കണ്ണന്താനം അവകാശപ്പെട്ടു.

ഡിജിറ്റൽ ഹബ്ബിലേക്ക് മാർച്ചോടെ 550 ടെക്കികളെ നിയമിക്കും. ഇപ്പോൾ 350 ജീവനക്കാരാണ് ഡിജിറ്റൽ ഹബ്ബിന്റെ ഭാഗമായിട്ടുളളത്. ഇവരുടെ എണ്ണം മാർച്ച് മാസത്തോടെ 550 ആക്കി വർദ്ധിപ്പിക്കും. ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, സൈബർ സെക്യുരിറ്റി, ഡാറ്റ സയൻസ് എന്നിവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് കമ്പനി നിയമിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.