നിപ: പി.എസ്.സി പരീക്ഷ മാറ്റി

പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചു

Kerala psc, keralapsc.gov.in, psc thulasi, psc exam, psc result, psc online, kerala psc results, kerala psc driver, iemalayalam
keralapsc.gov.in exam postponed new date

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ കേരളാ പബ്ലിക് സർവിസ് കമ്മിഷൻ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.

കോഴിക്കോട് മേഖലാ ഓഫിസിൽ തിങ്കൾ മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി / ബോർഡ്/ കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് മാറ്റിയത്. കോഴിക്കോട് ജില്ലാ പി.എസ്.സി.ഓഫിസിൽ സെപ്റ്റംബർ ആറു മുതൽ 10 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും സർവിസ് പരിശോധനയും മുഖാമുഖവും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.

അതേസമയം, കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല.

Also Read: ഒരാഴ്ച അതീവ ജാഗ്രത, ആവശ്യ മരുന്നുകള്‍ സ്റ്റോക്കുണ്ട്; എന്‍ഐവിയിലെ വിദഗ്ധര്‍ എത്തുമെന്ന് ആരോഗ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nipha virus outbreak kerala psc postponed exams in kozhikode

Next Story
ചൊവ്വാഴ്ച വരെ മഴ തുടരും; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Rain , Monsoon, Umbrella, മഴ , Iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com