തൊടുപുഴ: വ​യ​നാ​ട് ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജൂ​ണ്‍ അ​ഞ്ചു​വ​രെ ജി​ല്ലാ ക​ല​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​പ്പ വൈ​റ​സ് ബാ​ധ വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി.

രോഗഭീതി നിലനിൽക്കുന്നതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും കണ്ണൂരിലെ തലശേരി വിദ്യാഭ്യാസ ജില്ലയിലെയും മുഴുവൻ വിദ്യാലയങ്ങളും ജൂൺ അഞ്ചിനാണ് തുറക്കുന്നത്. നിപ്പയുടെ ഭീഷണി തുടരുന്നതിനാൽ സ്കൂൾ തുറക്കുന്നത് നീട്ടി വയ്ക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ