scorecardresearch

നിപ: കോഴിക്കോട് സ്‌കൂളുകള്‍ ഇന്ന് തുറക്കും, കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍

വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

author-image
WebDesk
New Update
Nipah | News | Tamil Nadu

Representational Image

കോഴിക്കോട്: പത്താം ദിവസം പുതിയ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്‌കൂളുകള്‍ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്‌കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്.

Advertisment

സെപ്തംബര്‍ 15ന് ചെറുവണ്ണൂര്‍ സ്വദേശിയുടെ നിപ പരിശോധന ഫലമാണ് അവസാനമായി പോസിറ്റീവ് ആയത്. രോഗവ്യാപനം ഇല്ലെന്ന ആശ്വാസത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നത്. പ്രോട്ടോക്കോള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സ്‌കൂളുകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വെക്കണമെന്നും നിര്‍ദേശമുണ്ട്. കൈകള്‍ സാനിറ്റൈസര്‍, സോപ്പ് ഉപയോഗിച്ച് ഇടിക്കിടെ വൃത്തിയാക്കണം, പനി, തല, തൊണ്ട വേദനകള്‍ ഉള്ളവരെ ഒരു കാണവശാലും സ്‌കൂളിലേക്ക് അയക്കരുത്, ഭക്ഷണ പദാര്‍ഥങ്ങള്‍ പങ്കിടരുത്, ശുചിത്വം പാലിക്കണം, നിപ രോഗബാധ, അതിന്റെ പ്രതിരോധം എന്നിവയെ കുറിച്ച് വിദ്യാര്‍ത്ഥികളെ ആശങ്ക വരാത്ത രീതിയില്‍ പറഞ്ഞ് മനസിലാക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ പഠനം ഓണ്‍ലൈനായി തുടരണം. ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ 7 വാര്‍ഡുകളുമാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.

Calicut Nipah Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: