നിപ്പ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തി

വൈറസ് ബാധയ്‌ക്കു പിന്നിൽ പഴംതീനി വവ്വാലുകളാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സംഘം സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തി. വൈറസ് ബാധയ്‌ക്കു പിന്നിൽ പഴംതീനി വവ്വാലുകളാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സംഘം സ്ഥിരീകരിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയിരിക്കുന്നത്.

രണ്ടാം ഘട്ടത്തിൽ ശേഖരിച്ച വവ്വാലുകളുടെ സാംപിളിൽനിന്നുമാണ് നിപ്പ വൈറസ് ബാധയ്‌ക്കു പിന്നിൽ പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചത്. ആദ്യഘട്ട പരിശോധനയ്‌ക്കായി പേരാമ്പ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകൾ പഴംതീനി വവ്വാലുകൾ ആയിരുന്നില്ല. ചെറുജീവികളെ ഭക്ഷിക്കുന്ന വിഭാഗത്തില്‍പ്പെട്ട വവ്വാലുകളായിരുന്നു ഇവ. അതാണ് ഫലം നെഗറ്റീവായത്.

എന്നാൽ രണ്ടാം ഘട്ടത്തിൽ മേഖലയിൽനിന്നും 51 വവ്വാലുകളെ പിടികൂടിയിരുന്നു. ഇവയിൽ ചിലതിലാണ് നിപ്പ വൈറസിന്റെ ബാധ കണ്ടെത്തിയത്. ഇവ പഴംതീനി വവ്വാലുകളായിരുന്നു. മാംസഭോജി വവ്വാലിൽ നിപ്പ വൈറസിന്റെ സാന്നിധ്യമില്ലെന്നു കണ്ടെത്തിയതോടെയാണ് പഴംതീനി വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചത്.

പേരാമ്പ്ര മേഖലയില്‍ നിന്നും പിടികൂടിയ വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും പറഞ്ഞിട്ടുണ്ട്. കോഴിക്കോടും മലപ്പുറത്തും നിപ്പ വൈറസ് ബാധിച്ച് 17 പേരാണ് മരിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nipah virus source fruit bats medical team found

Next Story
തിരുവനന്തപുരത്ത് 12കാരിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com