കണ്ണൂർ: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിപ്പ വൈറസ് ബാധയെത്തുടർന്ന് കണ്ണൂർ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ ജൂൺ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്ന് കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ മറ്റ് സ്കൂളുകൾ മധ്യവേനലവധി കഴിഞ്ഞ് വെള്ളിയാഴ്‌ച തുറക്കും.

കണ്ണൂർ ജില്ലയിലെ മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള കോളേജുകളും ജൂൺ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ. നേരത്തെ കോഴിക്കോട് , മലപ്പുറം ജില്ലകളിലും സ്കൂൾ തുറക്കുന്നത് മാറ്റിവച്ചിരുന്നു. ജൂൺ അഞ്ചിനായിരിക്കും ഈ ജില്ലകളിൽ അദ്ധ്യയനം തുടങ്ങുന്നത്. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

സ്കൂളുകൾ, കോളേജുകൾ, പ്രഫഷനൽ കോളേജുകൾ, പരീക്ഷാപരിശീലന കേന്ദ്രങ്ങൾ, മദ്രസകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കോഴിക്കോടും പ്രഫഷനൽ കോളേജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതും നീട്ടിവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.