തിരുവനന്തപുരം: ഈ മാസം 16 വരെയുളള പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പിഎസ്‌സി തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല.

ജൂൺ ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന കമ്പനി/കോർപ്പറേഷൻ അസിസ്റ്റന്റ്, ഇൻഫർമേഷൻ ഓഫിസർ എന്നീ പരീക്ഷകളും മാറ്റിവച്ചവയിലുണ്ട്. അഭിമുഖങ്ങളും സൂക്ഷ്മപരിശോധനയും മാറ്റിവയ്‌ക്കുന്ന കാര്യവും പിഎസ്‌സി ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ