/indian-express-malayalam/media/media_files/uploads/2018/05/mohanancats-horz.jpg)
തിരുവനന്തപുരം: നിപ്പാ വൈറസിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കും മോഹനൻ വൈദ്യർക്കുമെതിരെ പോലീസ് കേസെടുത്തു. തൃത്താല പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യ ആയുർവേദ ഡോക്ടർമാരുടെ സംഘടന നൽകിയ പരാതിയിലാണു കേസ്. രോഗത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിയും മോഹനനും സമൂഹമാധ്യമങ്ങൾ വഴി അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. നിപ്പാ വൈറസ് എന്നൊരു വൈറസ് ഇല്ലെന്നും മരുന്നുമാഫിയയാണ് ഇതിനു പിന്നിലെന്നുമായിരുന്നു ജേക്കബ് വടക്കഞ്ചേരിയുടെ പ്രചരണം. കീടനാശിനികളോ, ഭക്ഷണത്തിലെ പ്രശ്നമോ ആണ് പേരാന്പ്രയിലുണ്ടായ മരണങ്ങൾക്കു കാരണമെന്നും വടക്കഞ്ചേരി പറയുന്നു.
ഇതെല്ലാം മരുന്നുമാഫിയയുടെ തട്ടിപ്പാണെന്ന് ആവർത്തിച്ച് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കഞ്ചേരി രംഗത്തെത്തിയതിന് പിന്നാലെയാണ് നിപ്പ എന്നത് ആരോഗ്യ വകുപ്പ് ബോധപൂർവ്വം നടത്തുന്ന തട്ടിപ്പാണെന്ന അവകാശവാദവുമായി മോഹനൻ വൈദ്യർ രംഗത്തെത്തിയത്. നിപ്പ വൈറസ് ബാധയുണ്ടായ കോഴിക്കോടിലെ പേരാമ്പ്രയിൽ നിന്ന് ശേഖരിച്ച പഴങ്ങൾ കഴിച്ച് കൊണ്ടായിരുന്നു മോഹനൻ വൈദ്യരുടെ വിഡിയോ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.