തി​രു​വ​ന​ന്ത​പു​രം: നി​പ്പ വൈ​റ​സ് ബാ​ധി​ച്ച് മരിച്ച പേരാമ്പ്രയിലെ കുടുംബാംഗങ്ങളെ പരിചരിച്ച നഴ്സും വൈറസ് ബാധയേറ്റ് മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയാണ് മരണത്തിന് കീഴടങ്ങിയത്. ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ആരോഗ്യവകുപ്പ് കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.

രോഗം കൂടുതൽ പേരിലേക്ക് പകരാൻ സാധ്യതയുളളതിനാലായിരുന്നു ഇത്. ഇതോടെ നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. അതേസമയം ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മണിക്ക് അവലോകന യോഗം ചേരും.

പേ​രാ​മ്പ്ര ഉ​ള്‍​പ്പെ​ടെ​യു​ള​ള പ​നി​ബാ​ധി​ത സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്ര​സം​ഘ​വും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യും തി​ങ്ക​ളാ​ഴ്ച സ​ന്ദ​ര്‍​ശി​ക്കും. പ​നി​യെ​ക്കു​റി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം റി​പ്പോ​ര്‍​ട്ട് പു​റ​ത്തി​റ​ക്കുമെന്നാണ് വിവരം. പ​നി നേ​രി​ടാ​ൻ സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നിട്ടുണ്ട്. കോ​ഴി​ക്കോ​ട്ടെ പ​നി​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. പേരാമ്പ്രയിലും സമീപത്തുമുളള നിരവധി പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ