scorecardresearch

കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു: മരണസംഖ്യ 17 ആയി

നിപ്പ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ അതീവ നിരീക്ഷണവിഭാഗത്തിലായിരുന്നു

നിപ്പ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ അതീവ നിരീക്ഷണവിഭാഗത്തിലായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നിപ്പ വൈറസ് ബാധ; നിരീക്ഷണത്തിലുളളവരുടെ പരിശോധന ഫലവും നെഗറ്റീവ്

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂർ സ്വദേശി റസിൻ (25) ആണ് മരിച്ചത്. നിപ്പ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ അതീവ നിരീക്ഷണവിഭാഗത്തിലായിരുന്നു. എന്നാല്‍ ഇന്ന് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

Advertisment

രോഗം ബാധിച്ച് കഴിഞ്ഞ ദിവസം രണ്ട് പേർ മരിച്ചിരുന്നു. ഒരാൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇയാൾ അടക്കം രോഗലക്ഷണങ്ങളുമായി എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാണ്ട് 1353 പേർ ഡോക്ടർമാരുടെ നിരീക്ഷണത്തിലുമാണ്. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു.

Death Nipah Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: