നിപ: സമ്പർക്ക പട്ടികയിലുള്ള 16 പേർ കൂടി നെഗറ്റീവ്; ആകെ 46 പേരുടെ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി

265 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതിൽ 12 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു

Veena George, Nipah Virus

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-വയസ്സുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്ന് 16 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

265 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതിൽ 12 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആര്‍ക്കും തീവ്രമായ ലക്ഷണങ്ങളില്ലെന്നും മിതമായ ചില ലക്ഷണങ്ങള്‍ മാത്രമെ ഉള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

“68 പേരാണ് നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്ഇ. ഇതില്‍ ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആയവരെ മൂന്ന് ദിവസം കൂടി ഹോസ്പിറ്റൽ ഐസൊലേഷനിൽ നിരീക്ഷണത്തിലിരുത്തും. അതിന് ശേഷം അവർക്ക് വീട്ടിൽ ക്വാറന്റൈൻ സൗകര്യമുണ്ടെങ്കിൽ അവിടെ പൂർണമായ ഐസൊലേഷൻ മാനദണ്ഡങ്ങൾ പാലിച്ച് അവിടെ തുടരാം,” മന്ത്രി പറഞ്ഞു.

കോഴിക്കോട് താലൂക്കിൽ 48 മണിക്കൂറിൽ വാക്സിനേഷൻ നിർത്തിവച്ചിരുന്നു. ഇതിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ നാളെ വാക്സിനേഷൻ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nipah virus kerala health minister veena george statement

Next Story
തോന്നക്കലില്‍ വാക്‌സിന്‍ ഉല്‍പ്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം; പ്രത്യേക പാക്കേജ്vaccine manufacturing facility kerala, vaccine manufacturing facility Thonnakkal, Life science park Thonnakkal, vaccine manufacturing zone Thonnakkal, covid19 vaccine, keala government, vaccine manufacturing facility kerala cabinet decision, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com