/indian-express-malayalam/media/media_files/uploads/2021/09/nipah-virus-returns-to-kozhikode-after-three-years-553999-FI.jpg)
തിരുവനന്തപുരം: നിപ വൈറസ് ബാധയെത്തുടർന്ന് കേന്ദ്ര സംഘം നടത്തിയ പരിശോധയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾക്കുള്ള ശുപാർശകളുമായി ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. കേന്ദ്ര സംഘം സമർപിച്ച ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാർശകൾ.
നിരീക്ഷണം, സമ്പർക്കം തിരിച്ചറിയൽ, പരിശോധനാ സംവിധാനങ്ങൾ, ആശുപത്രി സംവിധാനങ്ങൾ, പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ സംബന്ധിച്ച ശുപാർശകളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിന് കൈമാറിയത്.
ആശുപത്രിയെ അടിസ്ഥാനമാക്കിയും സാമൂഹികമായും നിരീക്ഷണം ശക്തിപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു. ഫീൽഡ് വർക്കർമാർക്കിടയിൽ രോഗ ലക്ഷണങ്ങളും രോഗവുമായി ബന്ധപ്പെട്ട അപകട സാധ്യതകളും സംബന്ധിച്ച വിവരങ്ങൾ ധരിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
Read More: 11 പേർക്ക് നിപ ലക്ഷണം; കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസത്തേക്കു കോവിഡ് വാക്സിനേഷൻ നിർത്തി
കണ്ടെയ്ൻമെന്റ് സോണിൽ രോഗബാധകളുണ്ടോ എന്ന് സജീവ അന്വേഷണം വേണമെന്നും കോഴിക്കോടിന് പുറമെ സമീപ ജില്ലകളായ കണ്ണൂർ, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ശുപാർശ ചെയ്തു.
Union Health Secretary Rajesh Bhushan writes to Kerala Chief Secretary VP Joy, recommending measures to be taken in wake of Nipah outbreak in Kozhikode, based on a report submitted by a Central team from National Centre for Disease Control that visited the district pic.twitter.com/YV3qrhLQl6
— ANI (@ANI) September 6, 2021
ജില്ലാ അധികാരികൾ പ്രാഥമിക, ദ്വിതീയ സമ്പർക്കങ്ങൾ തിരിച്ചറിയുകയും ഉയർന്ന അപകടസാധ്യതയുള്ളതും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ സമ്പർക്കങ്ങളുടെ പട്ടിക തയ്യാറാക്കുകയും വേണമെന്നും കേന്ദ്രം ശുപാർശ ചെയ്തു. എല്ലാ ഹൈ റിസ്ക് കോൺടാക്റ്റുകളും തിരിച്ചറിഞ്ഞ് ക്വാറന്റൈനിലേക്ക് മാറ്റാമെന്നും രോഗലക്ഷണങ്ങൾ നിരീക്ഷിക്കാമെന്നും ശുപാർശകളിൽ പറയുന്നു.
നിലവിൽ, എൻഐവി, ആലപ്പുഴയാണ് ലബോറട്ടറി പിന്തുണ നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന അനുസരിച്ച്, കോഴിക്കോട് പരിശോധനാ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടി ഐസിഎംആർ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു.
Read More: നിപ; പുതിയ സാഹചര്യങ്ങൾ എന്താണ്; കോവിഡ് പ്രതിരോധത്തിലെ പാഠങ്ങൾ സഹായകമാവുമോ?
ചികിത്സയ്ക്കായി ഉചിതമായ മോണോക്ലോണൽ ആന്റിബോഡികൾ ലഭിക്കാനുള്ള സാധ്യത സംബന്ധിച്ചും അന്വേഷണം നടത്തും.
വിവരങ്ങൾ ദിവസേന റിപ്പോർട്ടുചെയ്യാനും മാധ്യമങ്ങളുമായി പങ്കിടാനും ഒരു 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു.
അനിമൽ ഹെൽത്ത് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റും മറ്റ് മേഖലകളുമായി ഏകോപനം നടത്തി പഴം തീനി വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള നടപടികളും അനുബന്ധ വൈറോളജിക്കൽ പഠനവും ആരംഭിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശകളിൽ പറയുന്നു.
സംസ്ഥാന ആരോഗ്യമന്ത്രി വനം മന്ത്രി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര സംഘം ജില്ല സർവൈലൻസ് ഓഫീസർക്കും മറ്റ് ജില്ലാ തല ഓഫീസർക്കുമാർക്കും ഒപ്പം ഫീൽഡ് അന്വേഷണങ്ങളും നടത്തിയിരുന്നു.
Read More: നിപ: കണ്ടെയിന്‍മെന്റ് സോണുകളും നിയന്ത്രണങ്ങളും
നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളിൽ നിന്നും സമീപ വാസികളിൽ നിന്നും വിവരം ശേഖരിക്കുകയും ചെയ്തു. പ്രാദേശിക ആരോഗ്യ പ്രവർത്തകർ തദ്ദേശ സ്ഥാപനത്തിലെ ജന പ്രതിനിധികൾ എന്നിവരിൽ നിന്നും കേന്ദ്ര സംഘം വിവര ശേഖരണം നടത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us